മാണി സാറിനെ ചതിച്ചവർക്ക് ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകും: ജോസ് കെ മാണി


 

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് ജോസ് കെ മാണി. കെ.എം മാണിയെ സ്നേഹിക്കുന്നവർ രണ്ടിലയ്ക്ക് വോട്ട് ചെയ്യും. മാണി സാറിനെ ചതിച്ചവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി.ജെ ജോസഫ് ഇതുവരെ രണ്ടിലയോട് കാണിച്ചത് വെറും നാട്യമാണ്. രണ്ടിലയെ തള്ളിപ്പറയാൻ പി.ജെ ജോസഫിന് എങ്ങനെ സാധിക്കുമെന്നും ജോസ് കെ മാണി ചോദിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നറ്റമുണ്ടാകും. പാലായിൽ പോളിങ് ശതമാനം കൂടുന്നത് ഇടതുപക്ഷത്തിന് അനുകൂലമായിത്തീരുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. വികസന കാര്യത്തിൽ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് ഉള്ളത്.

You might also like

  • Straight Forward

Most Viewed