ഇസ്രയേൽ-യുഎഇ നയതന്ത്രബന്ധം ശക്തമാക്കാൻ ധാരണ


അബുദാബി: ഇസ്രയേൽ-യുഎഇ നയതന്ത്രബന്ധം ശക്തമാക്കാൻ ഇരുരാജ്യങ്ങൾ തമ്മിൽ ധാരണ. ഇതോടെ ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് ഒരുങ്ങുന്ന ആദ്യ അറബ് രാജ്യമാകുകയാണ് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചത് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപാണ്. ചരിത്രപരമായ സമാധാന ഉടമ്പടിയാണിതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇസ്രയേലുമായി നല്ല ഉഭയകക്ഷി ബന്ധത്തിന് ശ്രമിക്കുമെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായ്ദ് അൽ നഹ്യാൻ പറഞ്ഞു. 

ഊർജം, ടൂറിസം, വിമാന സർവീസുകൾ, നിക്ഷേപം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഉടൻതന്നെ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടാനാണ് നീക്കങ്ങൾ. അതേസമയം, പുതിയ ബന്ധത്തിന്‍റെ ഭാഗമായി പലസ്തീൻ പ്രദേശങ്ങൾ കൈയടക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed