ബെയ്റൂട്ട് സ്ഫോടനം: അന്വേഷണത്തിന് എഫ്ബിഐയും

ബെയ്റൂട്ട്: 172 പേർ മരിക്കാനിടയായ ലെബനനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനം സംബന്ധിച്ച് അന്വേഷിക്കാൻ എഫ്ബിഐയും. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഡേവിഡ് ഹാലെയാണ് ഇക്കാര്യം അറിയിച്ചത്. ലെബനൻസിന്‍റെ ക്ഷണപ്രകാരം അന്താരാഷ്ട്ര അന്വേഷണസംഘത്തോടൊപ്പം എഫ്ബിഐയും ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എഫ്ബിഐ സഹായിക്കുമെന്നും ഹാലെ പറഞ്ഞു. കഴിഞ്ഞ നാലിനു ബെയ്റൂട്ട് തുറമുഖത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ആറായിരത്തിലേറെ പേർക്ക് പരിക്കേറ്റു. തുറമുഖത്തെ ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ദുരന്തം.