വിമാനത്തിലെ ഭക്ഷണത്തില്‍ കുപ്പിച്ചില്ല്

അബുദാബി: കൊച്ചിയില്‍ നിന്നും അബൂദാബിയിലേക്ക് യാത്ര ചെയ്ത പ്രവാസി മലയാളിക്ക് ലഭിച്ച ഭക്ഷണത്തിൽ കുപ്പിച്ചില്ല്. ചാവക്കാട് സ്വദേശി മാടമ്പി സുനിലിനാണ് പച്ചക്കറി ബിരിയാണിയില്‍ നിന്നും കുപ്പിച്ചില്ല് ലഭിച്ചത്.
കുടുംബ സമേതം അബുദാബിയില്‍ താമസിക്കുന്ന സുനില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ നാട്ടില്‍പോയതായിരുന്നു തിരികെയുള്ള യാത്രയിൽ വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിലാണ് കുപ്പിച്ചില്ല് കണ്ടത്.
ഭക്ഷണത്തിലുണ്ടായ ഗ്ലാസ് കഷ്ണം വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ജീവനക്കാര്‍ കൈമലര്‍ത്തുകയാണുണ്ടായതെന്നും, ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും സുരക്ഷിതമായ ഭക്ഷണം പോലും നല്‍കുവാന്‍ വിമാനക്കമ്പനികള്‍ക്ക് കഴിയുന്നില്ലെന്നും സുനില്‍ പറഞ്ഞു.