അറ്റ്‌ലസില്‍ നിന്നും സ്വര്‍ണം വാങ്ങി പ്രവാസികള്‍ മാതൃകയാകുന്നു

ദുബൈ: സാമ്പത്തിക പ്രതിസന്ധിയാണ് അറ്റ്ലസ് രാമചന്ദ്രനെ കുടുക്കിയതെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രവാസി സമൂഹം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങി തങ്ങള്‍ക്കാകുന്ന സഹായങ്ങള്‍ അറ്റ്‌ലസ് ഗ്രൂപ്പിന് ലഭ്യമാക്കുക എന്ന സന്ദേശവും ഓണ്‍ലൈന്‍ വഴി പ്രചരിക്കുകയാണ്. അറ്റ്‌ലസില്‍ നിന്നും സ്വര്‍ണം വാങ്ങുന്നവര്‍ ബില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് രാമചന്ദ്രനോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.