ദുബായിൽ അതിവേഗ സേവനവുമായി ആംബുലൻസ്


ദുബായ്: ദുബായിൽ അതിവേഗ സേവനവുമായി ആംബുലൻസ്. സഹായത്തിനു വിളിയെത്തിയാൽ 8 മിനിറ്റിനകം സംഭവസ്ഥലത്ത് എത്തും. 271 വാഹനങ്ങളുണ്ട്. ചില വാഹനങ്ങൾ സ്മാർട് സംവിധാനത്തിലാണ് സർവ്വീസ് നടത്തുന്നത്. ദീർഘനേരം പ്രവർത്തിക്കാനായി സൗരോർജത്തിലാണു ലൈറ്റുകൾ തെളിയുക. തിരക്കുള്ള റോഡുകളിൽ രക്ഷാപ്രവർത്തനം നടത്താൻ പരിസ്ഥിതി സൗഹദ ഇലക്ട്രിക് മോട്ടർ സൈക്കിളുകളുമുണ്ട്. എക്സ്പോ 2020 ൽ ആംബുലൻസ്  ആയി  ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കും.  2021 ആകുമ്പോഴേക്കും 4 മിനിറ്റിനുള്ളിൽ സേവനം ലഭ്യമാക്കും. സഹായം തേടി ദിവസവും 500 ഫോൺ വിളികളാണ് എത്തുന്നതെന്ന് ആംബുലൻസ് വിഭാഗം മേധാവി ഖലീഫ അൽ ദറായ് പറഞ്ഞു. 

ആംബുലൻസിലുള്ള രോഗിയുടെ ആരോഗ്യനില ക്യാമറ വഴി നിരീക്ഷിക്കുന്നതിനാൽ  മെഡിക്കൽ സംഘത്തിനു മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. എമിറേറ്റിൽ ആംബുലൻസ് സേവനങ്ങൾക്കായി 8 സ്പോർട്സ് കാറുകളുമുണ്ട്‌ അതിവേഗം സംഭവസ്ഥലത്ത് കുതിച്ചെത്താൻ കഴിയുന്നതിനാണു പുതിയ കാറുകൾ. ദുബായ് ആംബുലൻസുകളിൽ രോഗികളെ പരിചരിക്കാൻ 855 ജീവനക്കാരുണ്ട്. ഇവരിൽ 39 പേർ മാത്രമാണ് സ്വദേശികൾ. സ്വദേശിവൽക്കരണം ഈ രംഗത്തും നടപ്പാക്കാനാണ് തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed