കേന്ദ്രമന്ത്രി വി.മുരളീധരന് ഇന്ന് ദുബായിൽ


ദുബായ്: നൈജീരിയന്‍ സന്ദര്‍ശനത്തിന് ശേഷം ദുബായില്‍ എത്തുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രണ്ട് പരിപാടികളില്‍ സംബന്ധിക്കും. ഇതോടെ കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള യു.എ.ഇയിലെ രണ്ടാം ഔദ്യോഗിക പൊതുപരിപാടികളായിരിക്കും ഇത്.
നൈജീരിയയിലെ അബൂജയില്‍ നിന്നും തിരികെ എത്തുന്ന മന്ത്രി ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ കേന്ദ്രമന്ത്രി സംബന്ധിക്കും. പിന്നീട് 11.30 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ വിവിധ പ്രവാസി സംഘടനാനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed