അടൂരിൽ നിന്ന് മൂന്ന് നേഴ്സിംഗ് വിദ്യാർത്ഥിനികളെ കാണാതായി
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ മൂന്ന് നഴ്സിംങ് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. അടൂരിലെ പ്രമുഖ ആയുർവേദ ആശുപത്രിയിലെ വിദ്യാർത്ഥിനികളെയാണ് ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് അന്വേഷണം തുടങ്ങി. പൂന, നിലന്പൂർ, സീതത്തോട് സ്വദേശിനികളാണ് വിദ്യാർത്ഥിനികൾ.

