സുരക്ഷാ തകരാർ : യു.എ.ഇയിൽ ആയിരക്കണക്കിന് കാറുകൾ പിൻവലിക്കുന്നു

ദുബൈ : സുരക്ഷാതകരാറുകൾ കാരണം പുതിയതും പഴയതുമായ ആയിരക്കണക്കിന് കാറുകൾ യു.എ.ഇ.യിൽ നിന്ന് പിൻവലിക്കാൻ സാന്പത്തിക മന്ത്രാലയം നിർദ്ദേശിച്ചു. എയർബാഗിലെ തകരാർ, അപകട സാധ്യതയുള്ള ഇന്ധന ടാങ്ക് തുടങ്ങിയ സുരക്ഷാതകരാറുകൾ ശ്രദ്ധയിൽ പെട്ടതിനെ തുർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിലർമാർ തങ്ങളുടെ വാഹനങ്ങൾ തിരിച്ചു വിളിച്ചു തുടങ്ങി.
ബെൻസ്, ഫോർഡ് റേഞ്ചർ, മിത്്സുബിഷി ലാൻസർ, ഔട്ലാൻഡർ, എ.എസ്. എക്സ് തുടങ്ങിയവയുടെ ചില മോഡലുകളിൽ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. 2012 മുതൽ 2018വരെ നിർമ്മിച്ച വണ്ടികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. എല്ലാ വണ്ടികളും വിശദമായി പരിശോധിക്കണമെന്ന് ഡീലർമാരോട് മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. ജൂലൈ 22 മുതൽ ഇത് സംബന്ധിച്ച പ്രചാരണം തുടങ്ങുമെന്ന് ജനറൽ മോട്ടോർസ് അറിയിച്ചു. അൽ ഹബ്ത്തൂർ മോട്ടോർസ്, അൽ തായെർ മോട്ടോർസ്, എമിറേറ്റ്സ് മോട്ടോർ കന്പനി എന്നിവരും വിറ്റ വണ്ടികൾ തിരിച്ചുവിളിച്ച് പരിശോധിക്കാനുള്ള നടപടികൾ തുടങ്ങി.