പ്രവാസി മലയാളിയും അമാന ടെയോട്ട ചെയർമാനുമായ വി.പി.കെ അബ്ദുള്ള അന്തരിച്ചു

കോഴിക്കോട് : പ്രമുഖ പ്രവാസി മലയാളിയും വി.പി.കെ മോട്ടോർസ് ്രെപവറ്റ് ലിമിറ്റഡ് (അമാന ടെയോട്ട) ചെയർമാനുമായ വി.പി.കെ അബ്ദുള്ള(80) അന്തരിച്ചു. നാൽപത് വർഷത്തോളം ഖത്തറിലായിരുന്ന അദ്ദേഹത്തിന് ഖത്തർ ഐഡിയൽ സിറ്റിസൺ അംഗീകാരം നൽകി ആദരിച്ചിട്ടുണ്ട്. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക ചെയർമാനായ അബ്ദുള്ള സോഷ്യൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ (സാഫി) സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. 2004ൽ നെഹ്റു പീസ് ഫൗണ്ടേഷന്റെ നെഹ്റു അവാർഡിനർഹനായി.
ഭാര്യ: ഇ.കെ.പി സുഹറാബി. മക്കൾ: ഇ.കെ.പി അബ്ദുൽ ജബ്ബാർ (മാനേജിംഗ് ഡയറക്ടർ വി.പി.കെ മോട്ടോർസ് െ്രെപവറ്റ് ലിമിറ്റഡ്), ഡയറക്ടർമാരായ ഇ.കെ.പി അബ്ദുൽ ലത്തീഫ്,ഇ.കെ.പി അബ്ദുൽ ജലീൽ, ഇ.കെ.പി ഖാലിദ്, ഇ.കെ.പി ഹിഷാം, ഇ.കെ.പി ഹാഷിം, ഇ.കെ.പി സാജിദ, ഇ.കെ.പി ജമീല, ഇ.കെ.പി ഷാഹിദ, ഇ.കെ.പി ഹാരിഫ, ഇ.കെ.പി ഷറീന, ഇ.കെ.പി സബീന. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ഫാറൂഖ് കോേളജ് അണ്ടിക്കാടൻ കുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, എം.സി മായിന്‍ ഹാജി, ഉമ്മർ പാണ്ടികശാല, തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വ്യവസായിക പ്രമുഖർ വീട് സന്ദർശിച്ചു.