യു.എ.ഇയിൽ ഇ-പ്ലാ­റ്റ്ഫോം അവതരി­പ്പി­ച്ചു­


ദുബൈ : യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടനവേദിയിൽ ഇ-പ്ലാറ്റ്ഫോം അവതരിപ്പിച്ചു. രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള നിക്ഷേപകർക്ക് അവസരങ്ങൾ കണ്ടെത്താനും സഹായിക്കുന്നതാണ് പദ്ധതി.  ഗവൺമെന്റിന്റെ സ്മാർട്ട് സേവന സംരംഭങ്ങളുടെ ഭാഗമായാണ് നിക്ഷേപകരെ സഹായിക്കാനുള്ള പുതിയവേദി. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

ഐ.എം.എഫിന്റെ കണക്കനുസരിച്ച് ഈ വർഷം ലോക സന്പദ്്വ്യവസ്ഥയ്ക്ക് 3.9 ശതമാനം വളർച്ചാനിരക്കുണ്ടാകും. നിക്ഷേപം, നിർമ്മാണം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇത് പ്രതിഫലിക്കുമെന്ന് യു.എ.ഇ സാന്പത്തികകാര്യമന്ത്രി സുൽത്താൻ ബിൻ സായിദ് അൽ മൻസൂരി നിക്ഷേപകസംഗമത്തിൽ പറഞ്ഞു. ഈ വർഷം അവസാനത്തോടെ യു.എ.ഇ നിക്ഷേപക നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അതോടെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ പത്തുമുതൽ പതിനഞ്ച് ശതമാനം വരെ വർദ്ധനയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 25−ലധികം കേന്ദ്രമന്ത്രിമാർ, ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ തുടങ്ങി പ്രമുഖരുടെ വലിയൊരുനിരയാണ് നിക്ഷേപകസംഗമത്തിൽ പങ്കെടുക്കുന്നത്. വികസ്വരരാജ്യങ്ങൾ തമ്മിൽ വിദേശനിക്ഷേപത്തിലെ അറിവും സാധ്യതകളും പങ്കുവെക്കുന്നതിന് ഫലപ്രദമായ വേദിയാണ് നിക്ഷേപക സംഗമമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. 3 ദിവസങ്ങളിലായാണ്  പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed