ബസ് ഓൺ ഡി­മാ­ൻ­ഡ് സേ­വനവു­മാ­യി­ ദു­ബൈ­ ആർ.ടി­.എ


ദുബൈ : ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി  (ആർ.ടി.എ.) ബസ് ഓൺ ഡിമാൻഡ് സേവനവുമായി രംഗത്ത്. ദുബൈയിലെ അൽ വർഖയിലും അൽ ബർഷയിലുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ മൂന്നുമാസത്തേക്ക് ബസ് ഓൺ ഡിമാൻഡ് സേവനം സൗജന്യമായിരിക്കും. ഒരു സ്മാർട്ട് ആപ്പ് വഴിയാണ് സേവനം നൽകുന്നത്. 18 സീറ്റുള്ള ബസുകളാണ് സർവ്വീസ് നടത്തുക.

വിവിധ റൂട്ടുകളിൽ വ്യത്യസ്ത സമയങ്ങളിൽ സർവ്വീസ് നടത്തുന്ന ബസുകളുടെ ഡ്രൈവർമാർക്ക് ആപ്പ് വഴി യാത്രക്കാരെ കയറ്റേണ്ടതും ഇറക്കേണ്ടതുമായ സ്ഥലങ്ങൾ മനസ്സിലാക്കാൻ സാധിക്കും. യാത്രക്കാർക്കും ആപ്പ് വഴി ബസിന്റെ സമയവും റൂട്ടുമെല്ലാം മനസ്സിലാക്കാൻ സാധിക്കും.

അടുത്തടുത്ത സ്ഥലങ്ങളിലേക്ക് ചെറുബസ്സുകൾ വഴി സ്മാർട്ട് ഗതാഗത സൗകര്യമൊരുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. മാത്രമല്ല യാത്രക്കാർക്ക് വീടുകളിൽ നിന്ന് മെട്രോപോലെ ഏറ്റവും അടുത്തുള്ള പൊതുഗതാഗത സംവിധാനം വരെ എത്തിച്ചേരുന്നതിന് ഫലപ്രദായ സംവിധാനം കൂടിയാകും ഇത്. ആപ്പ് വഴി യാത്രക്കാർക്ക് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനും പണമടയ്ക്കാനും സാധിക്കുമെന്ന് പബ്ലിക്ക് ട്രാൻസ്പോർട്ട് സി.ഇ.ഒ പറഞ്ഞു.

പരീക്ഷണഘട്ടത്തിൽ സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം, പ്രതികരണം, യാത്രക്കെടുക്കുന്ന സമയം തുടങ്ങിയ കാര്യങ്ങൾ ആർ.ടി.എ. വിശദമായി പരിശോധിക്കും. ബസ് ഓൺ ഡിമാൻഡ് സംരംഭം തുടങ്ങുന്നതിനുമുന്പ് 1750 യാത്രക്കാരെ ഉൾപ്പെടുത്തി ആർ.ടി.എ സർവ്വേ നടത്തിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed