ഗൾ­ഫുഡ് മേ­ളയ്ക്ക് വേ­ൾ­ഡ് ട്രേഡ് സെ­ന്ററിൽ തു­ടക്കം


ദുബൈ : ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ−വ്യാപാര മേളയായ ഗൾഫുഡിന് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. മേള യു.എ.ഇ ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 22 വരെ നീളുന്ന മേളയിൽ ലോകത്തിലെ എല്ലായിനം ഭക്ഷ്യോൽപന്നങ്ങളും വൈവിധ്യമാർന്ന രുചിക്കൂട്ടുകളും പരീക്ഷണങ്ങളും സന്ദർശകർക്ക് ആസ്വ ദിക്കാം.  

120 രാജ്യങ്ങളുടെ പവിലിയൻ മേളയിലുണ്ട്. മന്ത്രിമാരും കന്പനി പ്രതിനിധികളും ഷെഫുമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഭക്ഷ്യമേഖലയിലെ എല്ലാ പുതിയ ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന ഗൾഫുഡ് ഡിസ്കവർ സോൺ എന്ന പ്രത്യേക മേഖലയും തുറന്നിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡിൽ സന്ദർശനം നടത്തി. 

പ്രോട്ടോകോൾസ് ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലൈമാൻ, ദുബൈ വേൾഡ് ട്രേഡ് സെന്റർ സി.ഇ.ഒ ഹിലാൽ സഈദ് അൽ മർറി എന്നിവർ ഒപ്പമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed