ഇറാ­നെ­തി­രെ­ ശത്രു­താ­പരമാ­യ നീ­ക്കമു­ണ്ടാ­കി­ല്ല : സൗ­ദി­ വി­ദേശകാ­ര്യമന്ത്രി­


റിയാദ് : സൗദിയുടെ ഭാഗത്ത് നിന്ന് ഇറാനെതിരെ ശത്രുതാപരമായ ഒരു നീക്കവുമുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ വ്യക്തമാക്കി. അന്താരാഷ്ട്ര നയതന്ത്ര നിയമം പൂർണമായി പിന്തുടരുന്നതിനാലാണിതെന്നും അേദ്ദഹം പറഞ്ഞു. എന്നാൽ മിഡിൽ ഈസ്റ്റ് മേഖലയിൽ സ്വീകരിക്കുന്ന ഇപ്പോഴത്തെ സമീപനത്തിൽ മാറ്റം വരുത്താൻ ഇറാൻ ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1996ൽ സൗദിയിൽ ടവറുകൾക്ക് നേരെ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘത്തിന് ചെല്ലും ചെലവും നൽകിയത് ഇറാൻ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1979 ൽ ഖുമൈനിയുടെ നേതൃത്വത്തിൽ വിപ്ലവത്തിലൂടെ ഇറാൻ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് മിഡിൽ ഈസ്റ്റിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്. സിറിയ, യെമൻ, ഇറാഖ്, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽ ആഭ്യന്തര സുരക്ഷ വഷളാക്കിയതിന് പിന്നിലും മറ്റാരുമല്ല. 

ജർമ്മനിയിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഇറാൻ ഇടപെടലുകൾ കാണാം. വിധ്വംസക പ്രവർത്തനങ്ങളിൽ 90 ശതമാനത്തിലേറെ ഇറാൻ സാന്നിധ്യമുണ്ട്. ഇതിന്റെയെല്ലാം നിഷേധാത്മക ഫലങ്ങൾ കാണേണ്ടിവരുമെന്ന് ഇറാൻ മനസ്സിലാക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ഓർമിപ്പിച്ചു. ഹൂതി അധിനിവേശത്തെ തുടർന്ന് തകർന്നുപോയ യെമനെ പുനർനിർമ്മിക്കുന്നതിന് യു.എ.ഇയുമായി ചേർന്ന് സൗദി വന്പൻ സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു. 

നിയോം സിറ്റി, ചെങ്കടൽ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യം വികസനത്തിന്റെ വിസ്‌ഫോടനം സൃഷ്ടിക്കുമെന്നും വൈകാതെ ഇത് യാഥാർത്ഥ്യമാകുമെന്നതിൽ തങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed