കുവൈത്തിൽ നിന്ന് കഴിഞ്ഞ മാസം 713 ഇന്ത്യാക്കാരെ നാടുകടത്തി

കുവൈത്ത് സിറ്റി: വിവിധ നിയമ ലംഘനങ്ങൾക്ക് കഴിഞ്ഞ മാസം രാജ്യത്ത് നിന്ന് 713 ഇന്ത്യാക്കാരെ നാടുകടത്തി. 2017 ഒക്ടോബർ 31 വരെ 25691 വിദേശികളെയാണ് നാടുകടത്തിയത്. ഇതിൽ 7947 പേർ ഇന്ത്യാക്കാരാണ്. താമസാനുമതി രേഖയില്ലാത്തവർ, ഗുരുതരമായ ഗതാഗത നിയമലംഘകർ, വിവിധ കേസുകളുകളിൽ നാടുകടത്തൽ ശിക്ഷ വിധിക്കപ്പെട്ടവർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.
അതേസമയം ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന വ്യാജ ഓഫീസുകൾക്കെതിരെ നടത്തിയ പരിശോധനയ്ക്ക് താമസാനുമതി സുരക്ഷാ വിഭാഗം അധികൃതർ 21 പേരെ പിടികൂടി. വ്യാജ ഓഫീസിനെക്കുറിച്ചുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആവശ്യക്കാരിൽ നിന്ന് വൻതുക ഈടാക്കി ഗാർഹിക തൊഴിലിന് ആളുകളെ നൽകിവരികയായിരുന്നു കന്പനി. പിടിയിലായവർ യഥാർത്ഥ സ്‌പോൺസർമാരുടെ കീഴിൽ അല്ല ജോലി ചെയ്യുന്നതെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. മറ്റിടങ്ങളിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയായിരുന്നു എല്ലാവരും.