ഡ്രൈവിങ് ലൈസൻസ്: പുതുക്കൽ ഇനി ഓൺലൈൻ വഴി മാത്രം


ദുബായ്: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഇനി ഓൺലൈൻ വഴി മാത്രം. ആർടിഎയുടെ സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടറുകൾ മുഖേന ഡ്രൈവിങ് ലൈസൻസ് പുതുക്കുന്ന രീതി അവസാനിപ്പിക്കുന്നത്. ഈ മാസം 16 മുതൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം നവംബർ 27 ആകുമ്പോഴേയ്ക്കും ലൈസൻസ് പുതുക്കുന്ന സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാകും.

ആർടിഎയുടെ സ്മാർട് ആപ്ലിക്കേഷനുകൾ, സ്മാർട് കിയോസ്കുകൾ, ആർടിഎ കോൾസെൻററുകൾ എന്നിവ മുഖേനയായിരിക്കും ലൈസൻസ് പുതുക്കുക. ആർടിഎയുടെ വെബ്സൈറ്റിലും സൗകര്യം ഉണ്ടായിരിക്കും. ആർടിഎയുടെ അംഗീകാരമുള്ള കണ്ണു പരിശോധനാ കേന്ദ്രങ്ങളിലും ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ നൽകാം. രണ്ടു ഘട്ടമായിട്ടായിരിക്കും ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ ഓൺലൈനിലേക്ക് മാറ്റുക.

21 വയസിൽ താഴെയുള്ളവരുടെ ലൈസൻസുകൾ പുതുക്കുന്നത് ഒക്ടോബർ 16 മുതൽ ഓൺലൈൻ വഴി ആയിരിക്കും. നവംബർ 21 മുതൽ മറ്റ് ലൈസൻസുകൾ പുതുക്കുന്നതും ഇതുവഴിയാക്കും. ഇതിനു പുറമേ നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ ചെയ്ത ഡ്രൈവിങ് ലൈസൻസുകൾക്ക് പകരം ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതും ഓൺലൈൻ വഴിയാണ്. ഡ്രൈവർമാരുടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷകളും പുതിയ സംവിധാനത്തിലേക്കു മാറ്റിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed