ജയലളിതയുടെ കള്ളയൊപ്പിട്ട് സ്ഥാനം തട്ടിയെടുക്കാൻ സാധ്യത: ശശികല
ചെന്നൈ: ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ രാജ്യസഭാ എംപി ശശികല. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് എഴുതിയ കത്തിലാണ് ശശികല ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളിലെ ഒപ്പ് സൂക്ഷമമായി പരിശോധിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും എംപി സ്ഥാനം ശശികല ഇതുവരെ രാജിവെച്ചിട്ടില്ല. ജയലളിതയുടെ ആരോഗ്യത്തിനായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുകയാണ്.

