സൗദി പ്രോലീഗിൽ ഗോളടിക്കാൻ മറന്ന് ക്രിസ്റ്റ്യാനോ ടീം


ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം പ്രമുഖർ ഇറങ്ങിയിട്ടും സൗദി പ്രോലീഗിൽ അൽനസ്റിന് സമനില. ലീഗിൽ 12ാം സ്ഥാനത്തുള്ള അൽഫൈഹക്കു മുന്നിലാണ് ഗോളടിക്കാൻ മറന്ന് ടീം സമനില ചോദിച്ചുവാങ്ങിയത്. സീസണിൽ അൽനസ്റിനിത് അഞ്ചാം സമനിലയാണ്.

കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുമായി ആവേശം പകർന്ന സൂപർ താരമടക്കം അൽനസ്ർ മുന്നേറ്റം പൂർണമായി പരാജയമായതാണ് വിരസമായ സമനിലയിലെത്തിച്ചത്. രണ്ടുവട്ടം വല കുലുങ്ങിയെങ്കിലും രണ്ടും ഓഫ്സൈഡിൽ കുരുങ്ങി.ഇതേ ദിവസം ലീഗിൽ ഒന്നാമതുള്ള അൽഇത്തിഹാദ് അനായാസ ജയം നേടിയതോടെ ടീമിന് മൂന്ന് പോയിന്റ് ലീഡായി. ഇതോടെ, ക്രിസ്റ്റ്യാനോയുടെ കരുത്തിൽ ലീഗ് കിരീടം പിടിക്കാനുള്ള അൽനസ്റിന്റെ മോഹങ്ങൾക്ക് മങ്ങലേറ്റു. എന്നാൽ, മത്സരത്തിനിടെ, ക്രിസ്റ്റ്യാനോ ഒന്നിലേറെ തവണ എതിർ ടീമിലെ താരങ്ങളുമായി വാക്പോര് നടത്തിയത് ശ്രദ്ധിക്കപ്പെട്ടു. നിർണായക മത്സരത്തിൽ നാളെ അൽഹിലാലിനെതിരെയാണ് അൽനസ്റിന് മത്സരം.

 

article-image

sss

You might also like

Most Viewed