കരീം ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു


ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 'ഇന്ന് ഞാനെവിടെ നില്‍ക്കുന്നോ അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയും തെറ്റുകള്‍ വരുത്തുകയും ചെയ്തു. ഞാന്‍ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണ്', ബെന്‍സേമ കുറിച്ചു.

തുടക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ബെന്‍സേമ ലോകകപ്പില്‍ കളിച്ചിരുന്നില്ല. ഫൈനല്‍ കഴിഞ്ഞതോടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2007ല്‍ ഫ്രാന്‍സിനായി അരങ്ങേറിയ ബെന്‍സേമ 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് നേടിയത്. 35കാരനായ ബെന്‍സേമ റയല്‍ മാഡ്രിഡില്‍ തുടരും.

article-image

fg

You might also like

  • Straight Forward

Most Viewed