ഐപിഎൽ‍ ചെയർ‍മാൻ സ്ഥാനം വേണ്ട; ബിസിസിഐ പ്രസിഡന്റായി തുടരാൻ ആഗ്രഹം; സൗരവ് ഗാംഗുലി


ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് സ്ഥാനം നഷ്ടമായേക്കും. 1983ൽ‍ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ സുപ്രധാന ഭാഗമായിരുന്ന 67കാരൻ റോജർ‍ ബിന്നി പ്രസിഡന്റ് സ്ഥാനത്തെക്ക് നാമനിർ‍ദേശ പത്രിക നൽകിയതാണ് ഗാംഗുലിക്ക് തിരിച്ചടിയായത്. എന്നാൽ‍ ഗാംഗുലിക്ക് ഐപിഎൽ‍ പ്രസിഡന്റ് സ്ഥാനം ലഭിച്ചേക്കുമെന്ന് വാർ‍ത്തകൾ‍ പുറത്തുവന്നിരുന്നു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന ഏറെ കുറെ ഉറപ്പായ സാഹചര്യത്തിൽ‍ ഐപിഎൽ‍ ചെയർ‍മാൻ സ്ഥാനം തനിക്ക് വേണ്ടെന്ന നിലപാടിലാണ് സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ഗാംഗുലി താൽ‍പര്യം പ്രകടിപ്പിച്ചു. 36ാമത് ബിസിസിഐ പ്രസിഡന്റിനെയാണ് ഈ മാസം 18ന് തെരഞ്ഞെടുക്കുക. ഈ 12ാം തിയതിയാണ് പത്രിക സമർ‍പ്പിക്കാനുളള അവസാന ദിവസം. 14ന് മുമ്പായി പത്രിക പിൻ‍വലിക്കാം.

ഗാംഗുലി ഐപിഎൽ‍ ചെയർ‍മാൻ ആയില്ലെൽ‍ നിലവിലെ ബിസിസി ട്രെഷറർ‍ അരുൺ സിംഗ് ദുമൽ‍ ഈ സ്ഥാനത്തെക്കെത്തും. നിലവിലെ സെക്രട്ടറി ജെയ് ഷാ പദവിയിൽ‍ തുടരാൻ നാമനിർ‍ദ്ദേശക പത്രിക നൽ‍കി. ഇതോടെ തുടർ‍ച്ചയായ രണ്ടാം തവണ ഷാ പദവിയിൽ‍ തുടരും. ഇതോടെ ഷാ ഐസിസി ബോർ‍ഡിൽ‍ ഗാംഗുലിക്ക് പകരക്കാരനായിട്ട് എത്താനാണ് സാധ്യത. ഒരു കേന്ദ്ര മന്ത്രിയുടെ ഉന്നത ഇടപെടലാണ്് ബോർ‍ഡിലെ സ്ഥാന ചലനങ്ങളുടെ പിന്നിൽ‍ എന്ന് ബിസിസിഐ വ്യത്തം നേരത്തെ പിടിഐയോട് പറഞ്ഞിരുന്നു. 

1983 ലോകകപ്പിൽ‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ‍ 18 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തായിരുന്നു റോജർ‍ ബിന്നി. ഇന്ത്യക്കായി 72 ഏകദിനങ്ങളിൽ‍ നിന്ന് 77 വിക്കറ്റും 629 റൺസും ലോകകപ്പ് ഹീറോ നേടിയിട്ടുണ്ട്.

article-image

fhcfh

You might also like

  • Straight Forward

Most Viewed