സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല; ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

കൊച്ചി: നടന്‍ സലിംകുമാറിനെ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കാത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. എം.പി ഹൈബി ഈഡനാണ് സലിംകുമാറില്ലെങ്കില്‍ ചലച്ചിത്രമേളയിലേക്ക് ഞങ്ങളുമില്ലെന്ന് വ്യക്തമാക്കിയത്. സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല, കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്.