ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണമെന്ന് ഹർഭജൻ സിംഗ്


ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ചൈനയുമായി ഏറ്റുമുട്ടി അതിർത്തിയിൽ 20 പട്ടാളക്കാർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഹർഭജന്റെ ആഹ്വാനം. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹർഭജൻ രംഗത്തെത്തിയത്. മാധ്യമപ്രവർത്തകയായ ആർതി തീക്കു സിംഗിന്റെ ട്വീറ്റാണ് ഹർഭജൻ പങ്കുവച്ചിരിക്കുന്നത്. ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ പട്ടാളക്കാരും ഒരു കേണലും കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് തീക്കു സിംഗിന്റെ ട്വീറ്റ്. ഇത് പങ്കുവച്ചു കൊണ്ട് എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്ന് ഹർഭജൻ ആവശ്യപ്പെടുന്നു.

450 ചൈനീസ് ഉപകരണങ്ങളുടെ പട്ടിക നിരത്തി അവ ബഹിഷ്കരിക്കണമെന്ന് നേരത്തെ ഓൾ ഇന്ത്യ ട്രേഡേഴ്സ് കോൺഫഡറേഷനും രംഗത്തെത്തിയിരുന്നു.

ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed