ബി.സി.സി.ഐ തെര‍ഞ്ഞെടുപ്പ്: എൻ. ശ്രീനിവാസൻ പിന്‍മാറി


മുംബൈ: ബി.സി.സി.ഐ തെര‍ഞ്ഞെടുപ്പിൽ എൻ. ശ്രീനിവാസന്‍റെ തന്ത്രപരമായ പിന്മാറ്റം. വാർഷിക ജനറൽ ബോഡി യോഗത്തിൽ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി ആയി പങ്കെടുക്കുമെന്ന നിലപാടിൽ നിന്ന് ശ്രീനിവാസൻ പിന്മാറി. 

ശ്രീനിവാസന്‍റെ വിശ്വസ്തനും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ ആർ. എസ് രാമസ്വാമി പകരം പ്രതിനിധിയാകും. സംസ്ഥാന അസോസിയഷനുകളുടെ പ്രതിനിധികളെ അയോഗ്യരാക്കിയാൽ പകരം പ്രതിനിധിയെ അയക്കാൻ അനുവദിക്കില്ലെന്ന ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഓഫീസർ ഗോപാലസ്വാമിയുടെ നിലപാടാണ് ശ്രീനിവാസന്‍റെ മനംമാറ്റത്തിന് കാരണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed