മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘി: മുല്ലപ്പള്ളി രാമചന്ദ്രൻ
കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി ശങ്കർ റേയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ശങ്കർ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരനാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. തന്ത്രിയുടെ അനുഗ്രഹം തേടി പ്രചരണം തുടങ്ങിയത് ഇതിന്‍റെ തെളിവാണ്. കൂടുതൽ മണ്ധലങ്ങളിൽ സി.പി.എം, −ബി.ജെ.പി വോട്ടുകച്ചവടം നടക്കാൻ പോകുന്നുവെന്നതിന്‍റെ തെളിവാണിതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

