ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം വീതം ബിസിസിഐയുടെ പാരിതോഷികം


മുംബൈ : വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ പാരിതോഷികം. 50 ലക്ഷം രൂപ വീതം ടീമിലെ ഓരോ അംഗത്തിനും നല്‍കും. വരാനിരിക്കുന്ന ഫൈനലിലെ ജയ പരാജയം കണക്കിലെടുക്കാതെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ലോഡ്സില്‍ നടക്കുന്ന ഫൈനലിനു തൊട്ടു മുന്‍പാണ് ബിസിസിഐയുടെ പ്രഖ്യാപനം.

പരിശീലന സംഘത്തിലെ അംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പാരിതോഷികമായി നൽകുമെന്നും ബിസിസിഐ അറിയിച്ചു. സെമിഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്ര്ടേലിയക്കെതിരെ മികവുറ്റ പ്രകടനം നടത്തിയ ക്യാപ്റ്റന്‍ മിഥാലി രാജിനേയും ടീം അംഗങ്ങളേയും വെള്ളിയാഴ്ച ബിസിസിഐ അഭിനന്ദിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed