നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍

ഡോര്‍ട്ട്മുണ്‍ഡ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് നെതർലൻഡ്സിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ (പെനാൽറ്റി (18)), പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസ് (90) എന്നിവരാണ് വല കുലുക്കിയത്. നെതർലൻഡ്സിനായി സാവി സിമോൺസ് ഏഴാം മിനിറ്റിൽ ഗോൾ നേടി.
ഇംഗ്ലീഷ് ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലാണിത്. ഇതോടെ യൂറോ കപ്പില്‍ സെമിയിലെത്തിയ ആറാം തവണയും നെതര്‍ലന്‍ഡ്‌സിന് ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നു. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയിനും ഇംഗ്ലണ്ടും പോരാടും.
zfczcv