ലോക ഇസ്ലാമിക ഫിനാന്‍സ് മേഖല അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചു വരുന്നതായി സൗദി ദേശീയ ബാങ്ക് ഗവർണർ

ലോക ഇസ്ലാമിക ഫിനാന്‍സ് മേഖല അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചു വരുന്നതായി സൗദി ദേശീയ ബാങ്ക് ഗവർണർ അയ്മന്‍ അൽ സയാരി പറഞ്ഞു. ഇസ്ലാമിക് ഫിനാൻസിന്റെ മൂലധനം 11.2 ട്രില്യൺ റിയാലായി ഉയർന്നു. ഇതിൽ ഏറ്റവും വലിയ ശക്തിയായി സൗദി അറേബ്യ മാറിയെന്നും ഗവർണർ അവകാശപ്പെട്ടു. 3.1 ട്രില്യൺ റിയാലാണ് സൗദിയുടെ മൂലധന നിക്ഷേപം. റിയാദിൽ സംഘടിപ്പിച്ച ഇസ്ലാമിക് ഫിനാൻഷ്യൽ സർവീസസ് ബോർഡ് സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
ഇസ്ലാമിക് ഫിനാന്‍സുമായി ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധമാണ് സൗദി അറേബ്യക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ഫിനാൻസ് മാർക്കറ്റാണ് സൗദി അറേബ്യ. ഇസ്ലാമിക് ബാങ്കിന്റെ 33 ശതമാനം മൂലധനവും സൗദിയുടേതാണെന്നും ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള ഇസ്ലാമിക് ഫിനാൻസ് മേഖല ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്നും അയ്മൻ അൽ സയാരി പറഞ്ഞു.
sgdsg