സൂക്ഷ്മപരിശോധന പൂർത്തിയായി, പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു; മൂന്ന് പേരുടെ പത്രിക തള്ളി


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 10 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. മൂന്നുപേരുടെ പത്രിക തള്ളി. ചാണ്ടി ഉമ്മൻ (യു.ഡി.എഫ്), ജെയ്ക് സി. തോമസ് (എൽ.ഡി.എഫ്), ജി. ലിജിൻ ലാൽ (എൻ.ഡി.എ), ഷാജി, പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ലൂക്ക് തോമസ് എന്നിവരുടെ പത്രികയാണ് അംഗീകരിച്ചത്. മഞ്ജു എസ്.നായർ, റെജി സഖറിയ, ഡോ. കെ. പദ്മരാജൻ എന്നിവരുടെ പത്രിക തള്ളി. ആഗസ്റ്റ് 21നാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. അന്നത്തോടെ മത്സരചിത്രം വ്യക്തമാകും. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്റ്റംബർ എട്ടിന് ഫലപ്രഖ്യാപനം.

article-image

qwaswqwaqw

You might also like

Most Viewed