ദ്വിദിന ലോക പണ്ഡിത സമ്മേളനത്തിന് മക്കയില്‍ തുടക്കമായി
 
                                                            ദ്വിദിന ലോക പണ്ഡിത സമ്മേളനത്തിന് മക്കയില്‍ തുടക്കമായി. തീവ്രചിന്തകളും ഭീകര പ്രവര്‍ത്തനങ്ങളും സൗദി ശക്തമായി എതിര്‍ക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത മതകാര്യ മന്ത്രി ഡോ.അബ്ദുല്‍ ലത്തീഫ് അൽ ഷെയ്ഖ് പറഞ്ഞു. ഇസ്‌ലാമിന്റെ ശരിയായ മൂല്യങ്ങള്‍ ജീവിതത്തിലൂടെ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. യഥാര്‍ത്ഥ വിശ്വാസത്തിലേക്കും പ്രവാചകചര്യയിലേക്കും സമൂഹത്തെ ക്ഷണിക്കണം. അന്ധ വിശ്വാസങ്ങളും കെട്ടു കഥകളും മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവിവില്ല. ഏഴ് പ്രധാന തലകെട്ടുകളില്‍ ഊന്നിയാണ് സമ്മേളനത്തില്‍ ചര്‍ച്ച നടക്കുന്നത്. പണ്ഡിതര്‍ ,മുഫ്തിമാര്‍ വിവിധ യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക് വിദഗ്ദര്‍, ചിന്തകര്‍, നേതാക്കള്‍ , മന്ത്രിമാര്‍ തുടങ്ങി 85 രാഷ്ട്രങ്ങളില്‍ നിന്ന് 150 പ്രമുഖര്‍ പങ്കെടുക്കും.
ഇന്ത്യയില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രമുഖരായ എട്ട് പണ്ഡിതര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയര്‍മാന്‍ മൗലാനാ അര്‍ഷദ് മുഖ്താര്‍, ജാമിഅ ഇസ്‌ലാമിയ്യ സനാബില്‍ ഡല്‍ഹി ചെയര്‍മാന്‍ മൗലാന മുഹമ്മദ് റഹ്മാനി, അഹ്‌ലെ ഹദീസ് പണ്ഡിതന്‍ ഷെയ്ഖ് അബ്ദുലത്വീഫ് കിന്‍ദി ശ്രീനഗര്‍, ഷെയ്ഖ് അബ്ദുസലാം സലഫി മുംബൈ, അസ്അദ് അഹ്‌സമി ജാമിഅ സലഫിയ്യ ബനാറസ്, എന്നിവരാണ് ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍.
eryhd
 
												
										 
																	