യെമനിലെ ഭരണകൂടത്തിന് സൗദി അറേബ്യ പതിനായിരം കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചു


യെമനിലെ ഭരണകൂടത്തിന് സൗദി അറേബ്യ പതിനായിരം കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചു. യമനിലെ സാമ്പത്തിക പ്രതിസന്ധി തീർക്കാനും വികസനത്തിനുമാണ് ഫണ്ട് ഉപയോഗിക്കുക. ബജറ്റ് കമ്മി പരിഹരിക്കാൻ യെമൻ സർക്കാരിന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായാണ് സാമ്പത്തിക സഹായം നൽകിയത്. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ സൗദി അറേബ്യ 4 ബില്യൺ ഡോളർ യമന് സഹായമായി നൽകിയിട്ടുണ്ട്. ഈ സഹായത്തിൽ പകുതിയോളം സെൻട്രൽ ബാങ്ക് വഴിയായിരുന്നു. ഇതിന് പിന്നാലെയാണ് പതിനായിരം കോടി രൂപയുടെ പുതിയ സഹായം.

റിയാദിൽ നടന്ന സഹായ പാക്കേജിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ യെമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബറും യെമൻ ധനമന്ത്രി ബിൻ ബ്രയിക്കും പങ്കെടുത്തു. യെമൻ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുകയാണ് സഹായത്തിന്റെ ലക്ഷ്യം. ഇറക്കുമതി കയറ്റുമതി വർധിപ്പിക്കൽ, പണപ്പെരുപ്പം കുറയ്ക്കൽ, ജനങ്ങഴുടെ ചിലവ് ശേഷി വർദ്ധിപ്പിക്കൽ, വൈദ്യുതി എന്നിവ തുക ഉപയോഗിച്ച് ഉറപ്പാക്കാനാകും. സർക്കാരിന്റെ ബജറ്റ് കമ്മി പരിഹരിക്കാൻ ഇതുവഴിയാകുമെന്ന് യമനിലെ നിയമാനുസൃത ഭരണകൂടം നന്ദിപ്രകടത്തിൽ പറഞ്ഞു.

article-image

dgds

You might also like

  • Lulu Exchange
  • Straight Forward

Most Viewed