കുഞ്ഞിനെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം; ഇത്യോപ്യന്‍ വേലക്കാരി പിടിയില്‍


റിയാദ്: മൂന്നു വയസ്സുകാരനെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ച വീട്ടുവേലക്കാരിയെ പൊലീസ് പിടികൂടി. മുഖത്തും കഴുത്തിലും ഗുരുതരമായ പരിക്കുകളോടെ കുഞ്ഞിനെ റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് നഗരത്തിനടുത്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

കേവലം അഞ്ചുനാള്‍ മുമ്പ് വീട്ടില്‍ വേലക്കു നിയമിക്കപ്പെട്ട ഇത്യോപ്യക്കാരിയാണ് ഉറക്കത്തിലായിരുന്ന മൂന്നു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിന്‍െറ കഴുത്തറുക്കാന്‍ ശ്രമിച്ചത്. കുഞ്ഞിന്‍െറ കഴുത്തിലും വായിലും പുറത്തും കത്തികൊണ്ട് അറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.

കുട്ടി വാവിട്ടു കരഞ്ഞതു കേട്ട് ഓടിയത്തെിയ മാതാവ് ഞെട്ടിക്കുന്ന കാഴ്ച കണ്ട് വേലക്കാരിയെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ മണിക്കൂറോളം നീണ്ട മല്‍പിടുത്തം നടന്നതായി പറയുന്നു. കുഞ്ഞിനെയും എടുത്ത് പുറത്തേക്കോടിയ മാതാവ് വഴിപോക്കരുടെ സഹായം തേടി. അതുവഴി വന്ന നാഷണല്‍ ഗാര്‍ഡിലെ സൈനികന്‍ സുഹൈല്‍ സുഊദ് ശൈബാനി ഇരുവരെയും നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എട്ടോളം കുത്തുകളേറ്റ് അതിഗുരുതരമായ നിലയില്‍ നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. ഇത്യോപ്യന്‍ വംശജയായ വീട്ടുജോലിക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

You might also like

Most Viewed