യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം


ദുബായ്: വരും ദിവസങ്ങള്‍ യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ചയും ബുധനാഴ്ചയും കടല്‍ പ്രക്ഷുബ്ദമാവും. ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമായത്.

ബുധനാഴ്ച ഉച്ചയോടെ യുഎഇയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ദുബായ്, അബൂദാബി, ഷാര്‍ജ, വടക്കന്‍ എമിറേറ്റ്‌സിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴപെയ്യും. ഞായറാഴ്ച മുതല്‍ തന്നെ ഖോര്‍ ഫക്കനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഖിദ്ഫ, മദ്ഹ എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി.

You might also like

Most Viewed