ദമ്മാമിലെ സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് നജാം നിര്യാതനായി


സൗദി ദമ്മാമിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറ സാനിധ്യമായിരുന്ന തിരുവനന്തപുരം മാറ്റാപ്പള്ളി കേരളത്തിന്റെ മുന്‍ ഡിജിപി ഒ.എം ഖാദറിന്റെ മകന്‍ മുഹമ്മദ് നജാം (63) ദമാമില്‍ അന്തരിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമാമിലെ ഒരു പ്രമുഖ കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

ഒരാഴ്ച മുമ്പ് വാഹനപകടത്തില്‍ സാരമായി പരുക്കേറ്റ മുഹമ്മദ് നജാമിനെ അല്‍ ഖോബാരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ ചികിത്സ നല്‍കിവരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌ക്കാരിക കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് നജാം. പ്രവാസ ലോകത്ത് ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളുമായിരുന്നു. ഭാര്യ സിനിമാ പ്രവര്‍ത്തകയും കൊറിയോഗ്രാഫരുമായ സജ്‌ന നജാം. മക്കള്‍ നീമ നജാം, റിയ നജാം.

article-image

fghfghfhf

You might also like

  • Straight Forward

Most Viewed