സൗദിയിൽ തൊഴില്‍ തര്‍ക്കങ്ങളില്‍ പരിഹാരം അഞ്ച് ദിവസത്തിനകം

രാജ്യത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊഴില്‍ തര്‍ക്കങ്ങളില്‍ എഴുപത്തിമൂന്ന് ശതമാനവും രമ്യമായി പരിഹരിച്ചതായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴില്‍ തര്‍ക്ക പ്രശ്‌ന പരിഹാരത്തിനുള്ള സമയപരിധി നാല്‍പ്പത് ദിവസത്തില്‍ നിന്നും അഞ്ച് പ്രവൃത്തി ദിവസമാക്കി ചുരുക്കിയതായും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി മന്ത്രാലയം ഏര്‍പ്പെടുത്തിയ വുദി സംവിധാനം സംബന്ധിച്ച് വിശദീകരിക്കവെയാണ് 73 ശതമാനം തൊഴില്‍ പ്രശ്‌നങ്ങളും പരിഹരിച്ചതായി മന്ത്രാലയം അറിയിച്ചത്.
തൊഴില്‍ തര്‍ക്കങ്ങളില്‍ പരിഹാരം തേടുന്നതിന് തൊഴില്‍ വകുപ്പ് രണ്ട് രീതികളാണ് അവലംബിക്കുന്നത്. തര്‍ക്കത്തിലേര്‍പ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ വകുപ്പ് മുഖ്യപങ്കുവഹിക്കും. അതേസമയം തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം ലക്ഷ്യം വെക്കുന്നു.
തൊഴില്‍ തര്‍ക്ക ക്ലെയിമുകള്‍ പരിഗണിക്കുന്നതില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിന് പരമാവധി ശ്രമിക്കും. ഇരു വിഭാഗത്തിനും പ്രശ്‌നപരിഹാരം സ്വീകരിക്കാനാകാത്ത വിധം തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ ലേബര്‍ കോടതിയിലേക്ക് മാറ്റും. ഇരുപത്തിയൊന്നു ദിവസങ്ങള്‍ക്ക് ശേഷവും പ്രശ്‌നം പരിഹരിക്കാനാകാത്ത സഹചര്യത്തിലാണ് കേസ് ലേബര്‍ കോടതിയിലേക്ക് മാറ്റുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ തര്‍ക്കങ്ങളിലെ സൗഹൃദ പരിഹാര സേവനങ്ങള്‍ നൂറ് ശതമാനവും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് നടപ്പിലാക്കുന്നത്. പ്രസ്തുത സംവിധാനത്തില്‍ കേസ് ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. കേസിന്റെ നിയമപരമായ സാധുത അവലോകനം ചെയ്യുന്നതിനും സംവിധാനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രാലയം വിശദമാക്കി.
GHFGHFGHGFHF