നാട്ടില്‍ പോയി തിരിച്ചെത്തുന്ന ജോലിക്കാരെ വിമാനത്താവളത്തില്‍നിന്ന് തൊഴിലുടമ നേരിട്ടെത്തി സ്വീകരിക്കണം: നിര്‍ദേശവുമായി സൗദി അറേബ്യ

അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളത്തില്‍ നേരിട്ടെത്തി തൊഴിലുടമ തന്നെ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി സൗദി അറേബ്യ. സൗദി മാനവവിഭവശേഷി സാമൂഹിക മന്ത്രാലയമാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. മന്ത്രാലയത്തിനുകീഴിലുള്ള മുസ്‌നെദ് പ്ലാറ്റ്‌ഫോമാണ് നിര്‍ദേശത്തില്‍ തീരുമാനമെടുത്തത്.
അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരിയുള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാന്‍ രാജ്യത്തെ ഏഴോളം അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. റിയാദ് കിങ് ഖാലിദ് വിമാനത്താവളം, റമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീര്‍ നാ ഇഫ് വിമാനത്താവളം, മദീനയിലെ അമീര്‍ മുഹമ്മദ് വിമാനത്താവളം എന്നിവയില്‍ ഇത്തരത്തില്‍ വീട്ടുജോലിക്കാരെ സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹാഇല്‍, അല്‍അഫ്‌സ, അബഹ, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തൊഴിലുടമകള്‍ക്ക് വീട്ടുജോലിക്കാരെ സ്വീകരിക്കാന്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്.
അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ നേരിട്ടെത്തി സ്വീകരിക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 920002866 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ രാജ്യത്തേക്ക് ആദ്യമായി എത്തിച്ചേരുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകള്‍ക്ക് കൈമാറാന്‍ റിക്രൂട്ടിങ് ഗ്രൂപ്പുകള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം എക്‌സിറ്റ്, റീ എന്‍ട്രി വിസകളില്‍ രാജ്യത്തെത്തുന്നവരെ തൊഴിലുടമകള്‍ തന്നെ നേരിട്ടെത്തി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. നേരത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും പ്രസ്തുത നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
DFBDFGDFG