ജിദ്ദ വിമാനത്താവളത്തിൽ നിന്ന് വിസ് എയർ സർവ്വീസ് ആരംഭിച്ചു


ജിദ്ദ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സർവ്വീസ് ആരംഭിച്ച് വിസ് എയർ. നോർത്തേൺ ടെർമിനലിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനത്താവളങ്ങളിലേയ്ക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവളത്തിലെ അധികൃതർ വ്യക്തമാക്കി.

ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ഒട്ടേറെ പേരാണ് സൗദിയിൽ നിന്ന് ദിവസേന യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ ആരംഭിക്കുന്ന വിസ് എയർ സർവ്വീസുകൾ ഇത്തരം യാത്രക്കാർക്ക് പ്രയോജനപ്രദമാണ്. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് റോം, വിയന്ന, അബുദാബി എന്നീ 3 സ്ഥലങ്ങളിലേക്ക് വിസ് എയറിന് നേരിട്ട് വിമാന സർവീസ് നടത്തുന്നതിനുള്ള കരാർ ഒപ്പിട്ടതായി ദമാം എയർപോർട്ട് കമ്പനിയായ ഡാകോ നേരത്തെ അറിയിച്ചിരുന്നു.

article-image

aa

You might also like

  • Straight Forward

Most Viewed