ദേശീയപതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കരുത് നിയമനടപടികളെ ഓർമ്മിപ്പിച്ച് സൗദി

രാജ്യത്ത് ദേശീയപതാകയെയോ രാജകീയ പതാകയെയോ അവഹേളിച്ചാല്‍ കടുത്ത നിയമനടപടിയിലേക്ക് ഒരുങ്ങുമെന്ന് സൗദി ഭരണകൂടം.സൗദി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് നേരത്തേ നിലവിലുള്ള നിയമത്തെയും ലംഘിച്ചാലുളള നടപടികളെ ഓര്‍മിപ്പിച്ചുള്ള മുന്നറിയിപ്പുമായി ഭരണകൂടം രംഗത്ത് എത്തിയത്. പതാകയെ അനാദരിക്കുന്നത് ഒരു വര്‍ഷം വരെ തടവും 3000 റിയാല്‍ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദേശീയപതാകയുടെയും രാജകീയ പതാകയുടെയും വിശേഷണം സമാനമാണ്. ഇരു പതാകകളും തമ്മിലുള്ള വ്യത്യാസം എന്നത് ദേശീയ പതാകയുടെ താഴ്ഭാഗത്ത് ദേശീയ ചിഹ്നമായ വാളും പനയും സ്വര്‍ണവര്‍ണമുള്ള സില്‍ക്ക് നൂലുകളാല്‍ എംബ്രോയ്ഡറി ചെയ്തതാണ് രാജകീയ പതാക.