ഈജിപ്ഷ്യൻ പൗരന്റെ കൊലപാതകം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി

സൗദിയിൽ ഈജിപ്ഷ്യൻ പൗരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ ജിദ്ദയിൽ നടപ്പാക്കി. സയീദ് ഇബ്രാഹിം മുസ്തഫ അലിയെന്ന ഈജിപ്ഷ്യൻ പൗരനെയാണ് ഹസൻ ഷഹത് അബ്ദുൽ ഹഖ് അഹമ്മദ് എന്ന മറ്റൊരു ഈജിപ്ഷ്യൻ പൗരൻ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുറ്റവാളിയെ പിടികൂടാൻ കഴിഞ്ഞെന്നും അന്വേഷണത്തിൽ കുറ്റം ചുമത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. കുറ്റവാളിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അയാൾക്കെതിരെ ചുമത്തിയ കേസുകൾ തെളിയിക്കാൻ സാധിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.