ചന്പാരനിലെ ഗാന്ധി പ്രതിമ തകർത്ത നിലയിൽ

മഹാത്മാ ഗാന്ധി ആദ്യമായി സത്യാഗ്രഹം നടത്തിയ ബിഹാറിലെ ചന്പാരനിൽ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. മോത്തിഹാരി ഗാന്ധി സ്മാരകത്തിന് സമീപമുള്ള ചർക്ക പാർക്കിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്. നിലത്തുവീണു കിടക്കുന്ന നിലയിലാണ് പ്രതിമയുള്ളത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതിമ തകർത്തതായി കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അടുത്തിടെയാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. നീലം കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് ഗാന്ധി ചന്പാരനിൽ എത്തുന്നത്. ഗാന്ധി ഇന്ത്യയിൽ ആദ്യമായി നടത്തുന്ന സത്യാഗ്രഹമാണ് ചന്പാരനിലേത്. 1917 ഏപ്രിൽ മാസത്തിലായിരുന്നു ഗാന്ധിയുടെ ആദ്യ സത്യാഗ്രഹം.