ജിദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു

ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നുറിയാദ്: ജിദ്ദയിലെ ഇന്‍ര്‍നാഷണല്‍ ഇന്ത്യന്‍ കുട്ടികളെ സ്‌കൂളില്‍ വരുത്തി നേരിട്ട് ക്ലാസുകള്‍ ആരംഭിക്കാെനാരുങ്ങുന്നു. കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് അടുത്ത മാസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ഇത്തരത്തില്‍ ക്ലാസ് ആരംഭിക്കാനുള്ള അനുമതി രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നല്‍കിയ പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുമുണ്ട്.
ആറ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ഒഴിവാക്കി, നേരിട്ട് ക്ലാസില്‍ വരുത്തിയുള്ള ക്ലാസ്. ഇതിനുള്ള ഒരുക്കം എന്ന നിലയില്‍ 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികളോടും കൊവിഡ് വാക്‌സിനേഷന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അംഗീകരിച്ച വാക്‌സിനുകളിലൊന്നിന്റെ നിശ്ചിത ഡോസാണ് കുത്തിവെപ്പെടുക്കേണ്ടത്. എന്നാല്‍ സ്വദേശങ്ങളില്‍ അവധിക്കെത്തി കൊവിഡ് സാഹചര്യം കാരണം സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഓണ്‍ലൈന്‍ ക്ലാസ് ഇല്ലാതാവുകയും നേരിട്ട് സ്‌കൂളില്‍ ഹാജരാകണമെന്ന നിര്‍ബന്ധിതാവസ്ഥയും വരുേമ്പാള്‍ നാട്ടില്‍ കഴിയുന്നവര്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടില്ലേ എന്ന ആശങ്കയാണ് കനത്തിരിക്കുന്നത്. അവരുടെ കാര്യത്തില്‍ എന്ത് തീരുമാനിക്കും എന്നാണ് അത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.