സൗദിയിലേക്ക് വരുന്നവർ കോവിഡ് വാക്‌സിനേഷന്‍ നില ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം


റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാ വിദേശ പൗരന്മാരും രാജ്യത്ത് എത്തുന്നതിനുമുമ്പ് കോവിഡ് വാക്‌സിനേഷന്‍ നില ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജാവസത്ത്) -നെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നത് എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായിക്കുമെന്ന് ജവാസത്ത് വൃത്തങ്ങള്‍ അറിയിച്ചതായി എസ്പിഎ പ്രസ്താവനയില്‍ പറഞ്ഞു.

You might also like

  • Straight Forward

Most Viewed