നാട്ടിൽ പോകാനിരുന്ന പൊന്നാനി സ്വദേശി സൗദിയിൽ മരണപ്പെട്ടു


റിയാദ്:

ഈ ആഴ്ച നാട്ടില്‍ പോകാനിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. റിയാദ് അല്‍ ഖറാവി കമ്പനിയുടെ  ഉലയ ബ്രാഞ്ചില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ശ്വാസ തടസമനുഭവപ്പെട്ട് വൈകാതെ മരണം സംഭവിക്കുകയായിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം ഈ മാസം 19 ന് വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മരണം. 28 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. പിതാവ്: പരേതനായ കുഞ്ഞന്‍ ബാവ, മാതാവ്: ബീവി, ഭാര്യ: ഖൈറുനിസ്സ, മക്കള്‍: നഈം (19), നയീത (16), നസീഹ (11), സഹോദരന്‍: മജീദ് (റിയാദ്).

You might also like

  • Lulu Exchange
  • Straight Forward

Most Viewed