യമനിലെ യുദ്ധത്തിന് സൗദി സൈന്യത്തിന് സഹായം നൽകുന്നത് യു.എസ് നിർത്തിവെച്ചു

റിയാദ്: യമനിലെ യുദ്ധത്തിന് സൗദി സൈന്യത്തിന് സഹായം നൽകുന്നത് യു.എസ് നിർത്തിവെച്ചു. കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യമനിലെ ആക്രമണത്തിന് സൗദിക്കും യു.എ.ഇക്കും നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്നതായിരുന്നു പ്രഖ്യാപനം. ഈ ആവശ്യത്തിന് ഇരു രാജ്യങ്ങൾക്കും ആയുധവും നൽകില്ല. മിസൈൽ ആക്രമണങ്ങളെ ചെറുക്കാനും യു.എസ് സഹായമുണ്ടാകുമെന്ന പ്രഖ്യാപനം സൗദി വിദേശകാര്യ മന്ത്രാലയവും സ്വാഗതം ചെയ്തു.
ഹൂതികളെ ഭീകരരായി പ്രഖ്യാപിച്ച നടപടി യു.എസ് ഭരണകൂടം പിൻവലിച്ചാൽ എല്ലാ കക്ഷികളേയും ചർച്ചയിൽ ഉൾപ്പെടുത്തേണ്ടി വരും.