സൗദിയിൽ ഇലക്ട്രോണിക് ഇഖാമ പ്രാബല്യത്തിൽ വന്നു


റിയാദ്: സൗദിയിൽ ഇലക്ട്രോണിക് ഇഖാമ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലായ അബ്ശിർ പ്ലാറ്റ്ഫോം വഴിയാണ് സ്മാർട്ട് ഫോണുകളിൽ ഡിജിറ്റൽ ഇഖാമ സുക്ഷിക്കാൻ സാധിക്കുന്ന ഹവിയ്യത്തു മുഖീം സേവനം നിലവിൽ വന്നത്.⊇ഇതനുസരിച്ച് ഇനി മുതൽ വിദേശികൾക്ക് ഇഖാമക്ക് പകരമായി അബ്ഷിർ മൊബൈൽ ആപ്പിലെ ഡിജിറ്റൽ ഇഖാമ സേവനം ഉപയോഗിക്കാം.

കൂടാതെ, ഓൺലൈനായി പൂർത്തീകരിക്കാൻ സാധിക്കാത്ത സേവനങ്ങൾക്ക് ജവാസാത്ത് വിഭാഗവുമായി ആശയ വിനിമയം നടത്തുന്നതിനുള്ള സേവനവും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വിദേശികൾക്ക് ജവാസാത്ത് ഓഫീസിൽ നേരിട്ട് പോകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed