ട്രംപിന്റെ അഭിഭാഷകർക്കും ഫോക്സ് ന്യൂസ് അവതാരകർക്കുമെതിരെ കേസുമായി വോട്ടിംഗ് ടെക്‌നോളജി കന്പനി

വാഷിംഗ്ടൺ: ഫോക്‌സ് ന്യൂസിലെ മൂന്ന് മുതിർന്ന അവതാരകർക്കും ട്രംപിന്‍റെ രണ്ട് അഭിഭാഷകർക്കുമെതിരെ കേസുമായി വോട്ടിംഗ് ടെക്‌നോളജി കന്പനി. തെരഞ്ഞെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണിത്. 2.7 ബില്യൺ ഡോളറിന്‍റെ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. ഡോണൾഡ് ട്രംപിന് വേണ്ടി രംഗത്തുള്ള രണ്ട് മുൻ അഭിഭാഷകരായ റൂഡി ജിയൂലിയാനി, സിഡ്‌നി പവൽ എന്നിവർക്കെതിരെയാണ് കേസ്.