ഖത്തര്‍ അമീര്‍ സൗദിയിലെത്തി: സ്വീകരിച്ച് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ

ജിദ്ദ : ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി സൗദിയിലെത്തി. മൂന്നര വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഖത്തർ അമീർ സൗദിയിൽ എത്തുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉച്ചകോടിയിലുണ്ടാകുമെന്ന് മുഹമ്മദ് ബിൻ സൽമാൻ സൂചിപ്പിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.