അനധികൃതമായി കഴിയുന്നവരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി


റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി കഴിയുന്നവരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് മന്ത്രാലയം. താമസ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമം ലംഘകര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നവര്‍ക്കാണ് ശിക്ഷ വര്‍ദ്ധിപ്പിച്ചത്. 

ഇത്തരക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തങ്ങുന്ന നിയമലംഘകര്‍ക്കെതിരിലുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

You might also like

  • Straight Forward

Most Viewed