ഇംഗ്ലണ്ട് ലോകകപ്പ് ജേതാവ് നോബി സ്റ്റിൽസ് അന്തരിച്ചു
ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ജേതാവ് നോബി സ്റ്റിൽസ് (78) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമില്‍ അംഗമായിരുന്നു സ്റ്റിൽസ്‍.
1966ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി എല്ലാം കളികളിലും ഇറങ്ങിയ താരമാണ് സ്റ്റിൽസ്. 1960 മുതൽ 1971 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയി കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആദ്യത്തെ യൂറോപ്യൻ കിരീട നേട്ടത്തിലും പ്രധാന പങ്ക് വഹിച്ച താരമാണ്.
