ഉംറ: മുന്നൊരുക്കങ്ങൾ പൂർത്തിയായി

മക്ക: ഒക്ടോബർ നാല് മുതൽ ഉംറ പുനരാരംഭിക്കുന്നത്തിന്‍റെ ഭാഗമായി കൊവിഡ്− 19 പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ വരവേൽക്കാൻ മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 1,000 പേർ വീതമുള്ള സംഘങ്ങളായാണ് തീർത്ഥാടകർ ഹറമിലെത്തുക. ആദ്യസംഘം ഞായറാഴ്ച രാവിലെ എത്തിച്ചേരും.
ആഭ്യന്തര തീർത്ഥാടകരിൽ നിന്നും ഉംറ നിർവ്വഹിക്കുന്നതിനായി ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകിയവരിൽ നിന്ന് 1,08,041 പേർക്കാണ് ഓൺലൈൻ അനുമതി പത്രം അനുവദിച്ചത്. ഇവരിൽ 42,873 അപേക്ഷകർ സ്വദേശികളും 65,128 അപേക്ഷകർ രാജ്യത്ത് കഴിയുന്ന വിദേശികളുമാണ്. 3,09,686 പേരാണ് ഉംറ നിർവഹിക്കുന്നതിനായി അപേക്ഷ നൽകിയത്.