ദമാമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു


ദമാം: സൗദിയിലെ ദമാം അൽ ഖോബാർ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് സനദ് (22 ), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22 ), വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിന്റെ മകൻ ആൻസിഫ് (22 ), എന്നിവരാണ് മരണപ്പെട്ടത്. മരിച്ചവരിൽ സനദ് ബഹ്റൈനിൽ നിന്ന് ഈ കഴിഞ്ഞ അദ്ധ്യയന വർഷത്തിലാണ് പഠനം പൂർത്തിയാക്കിയത്.

You might also like

Most Viewed